Sunday, 17 February 2013

അവനെ ഞാന്‍ പ്രണയിച്ചിരുന്നു , അവനറിയാതെ.

അവനെ ഞാന്‍ പ്രണയിച്ചിരുന്നു ,
അവനറിയാതെ.
അവനെന്നെ പ്രണയിച്ചിരുന്നു ,
ഞാനറിയാതെ.
പറഞ്ഞില്ലവനോടെന്‍
പ്രണയത്തിന്നാഴം,
അവനും പറഞ്ഞില്ല ഒന്നും...
അറിയാതെ പറയാതെ
ഹൃദയത്തിന്‍ നോവുമായ്
വഴിപിരിഞ്ഞെങ്ങോ നടന്നു .
കാലം ഒരു പാട് കാതം കടന്നു .
അന്നേ അറിഞ്ഞുള്ളു ഞങ്ങള്‍ പരസ്പരം
പ്രണയാര്‍ദ്രരായിരുന്നെന്ന സത്യം....!!

No comments:

Post a Comment