Wednesday, 20 February 2013

എന്റെ ഓര്‍മകളെ അവള്‍ മറന്നു തുടങ്ങിയിരിക്കാം,


എന്റെ ഓര്‍മകളെ അവള്‍ മറന്നു തുടങ്ങിയിരിക്കാം, എന്നാല്‍ ഞാന്‍ ഇന്നും ആ ഓര്‍മകളെ താലോലിക്കുന്നു.... എപ്പോഴും കണ്ടാല്‍ കൊതിതോന്നുന്ന മുത്തു പോലെ അത് ഹൃദയത്തിന്റെ മണിച്ചെപ്പില്‍ ഒളിച്ചു വച്ചിരിക്കും. എനിക്ക് ഓര്‍മിക്കാന്‍ ഓര്‍മകള്‍ തന്ന നിന്നെ മറക്കാന്‍ എനിക്കാവില്ല....

Sunday, 17 February 2013

ഒരിക്കല്‍ ഒരുത്തിയെ ദെ ഇതുപോലങ്ങ്‌

ഒരിക്കല്‍ ഒരുത്തിയെ ദെ ഇതുപോലങ്ങ്‌ ഇരുത്തി ഞാനും പറയും " ♥ i love u ചക്കരേന്നു ♥ " ...ആ കാലം അധികം വൈകാണ്ട് തരണേ പടച്ചോനെ...കാത്തിരുന്നു കാത്തിരുന്നു മടുത്തു... :P

എന്റെ പ്രണയത്തിന്, മൌനത്തിന്റെ സംഗീതമുണ്ട്

എന്റെ പ്രണയത്തിന്,
മൌനത്തിന്റെ സംഗീതമുണ്ട്, ഏകാന്തതയുടെ ശ്രുതിയുണ്ട്
മഞ്ഞു തുള്ളിയുടെ നൈര്‍മല്യമുണ്ട്, മഴത്തുള്ളിയുടെ നിഷ്കളങ്കതയുണ്ട്.
ഇലഞ്ഞിപ്പൂക്കളുടെ മണമുണ്ട്, കൃഷ്ണതുളസിയുടെ വിശുദ്ധിയുണ്ട്.
നീലാകാശത്തിന്റെ വിസ്തൃതിയുണ്ട്, നീലസമുദ്രത്തിന്റെ ആഴമുണ്ട്.

എന്റെ പ്രണയം................
അത് നീ മാത്രമാണ്.
നിന്നോട് മാത്രമാണ്.

എന്റെ ശരി ഈ പ്രണയവും,
തെറ്റ് ഈ പ്രണയത്തില്‍ നിന്നുണ്ടായ മോഹങ്ങളും ആണ്.
എന്റെ സന്തോഷം ഈ പ്രണയം നല്‍കിയ സ്വപ്‌നങ്ങള്‍ ആണെങ്കില്‍
ദുഃഖം ഇതില്‍ ഞാന്‍ നെയ്തു കൂട്ടിയ പ്രതീക്ഷകള്‍ ആണ്.
എന്റെ പ്രണയം എന്റെ ജീവനാണ്,ജീവിതമാണ്.

എന്റെ കാത്തിരിപ്പ്‌,
വ്യര്‍ഥമായ എന്റെയീ കാത്തിരിപ്പ്‌,
ഒരിക്കലും എന്നെ തേടി വരാത്ത, ഞാന്‍ കാണാനിടയില്ലാത്ത,
നിനക്ക് വേണ്ടിയാണ്.
തിരിച്ചു തരികയില്ലെന്നു നീ പറയുന്ന നിന്റെ പ്രണയത്തിന് വേണ്ടിയാണ്.
കേള്‍ക്കാന്‍ നീ ഇഷ്ടപ്പെടുന്നുവോ എന്നെനിക്കറിയില്ല.
പക്ഷെ എനിക്ക് പറയാതിരിക്കാനാവുന്നില്ല ,
നിന്നോടുള്ള എന്റെ തീരാത്ത പ്രണയത്തെ കുറിച്ച്.
ഞാന്‍ പറഞ്ഞു കൊണ്ടേയിരിക്കും.
ആത്മാവുപേക്ഷിക്കുന്ന ശരീരം അഗ്നിയിലമരുന്നിടത്തോളം കാലം...

എനിക്ക് നിന്‍റെ സൌഹൃദം ഇഷ്ട്ടമായ് .

എനിക്ക് നിന്‍റെ സൌഹൃദം ഇഷ്ട്ടമായ് ..
ഒരു നിയോഗത്തിലൂടെ.. വന്ന്,
സൌഹൃദത്തിന്റെ ശരിയായ മേച്ചില്‍ പുറം
കാണിച്ചു തന്ന നീയാണ് ... എന്‍റെ പ്രിയ കളിത്തോഴി...
വാക്കുകളാല്‍ വിസ്മയം തീര്‍ക്കുന്ന
നിന്‍റെ സൌഹൃദം ... എത്രത്തോളം എന്‍റെ
മനസ്സിനെ സ്പര്‍ശിക്കുന്നുണ്ട്‌ എന്ന് ഞാന്‍
എങ്ങിനെ പറഞ്ഞു മനസ്സിലാക്കും......
വീണ് കിട്ടിയോരാ സ്‌നേഹ വിശുദ്ധിക്ക്......
ജന്മാന്തരങ്ങള്‍ തന്‍ സ്‌നേഹപാശങ്ങളാല്‍
ബന്ധിച്ചൊരെന്‍ ആത്മ മിത്രമെന്ന്
അറിയാന്‍ ഞാന്‍ വൈകിയോ.....?
സൂര്യതാപം മുള്ളായ് പതിക്കുന്ന
ഈ ഉച്ചവെയിലിലും
സൂര്യശാപം എന്നെ പൊള്ളിക്കുന്നില്ല.....!
കരിവാളിച്ച സ്വപ്നങ്ങളുടെ
വരണ്ടുണങ്ങിയ തൊലിപ്പുറങ്ങളും
ഉടഞ്ഞുപോയ സ്വപ്നങ്ങളില്‍
ഊഷരമായ മനസ്സിന്റെ പച്ചപ്പുകളും
വികാര ശൂന്യതയുടെ
മേലങ്കി എനിക്ക് നല്‍കുന്നു...
ഇന്നും ഞാന്‍ നിന്‍റെ വിളിക്കായ്‌ കാതോര്‍ത്തിരിക്കുന്നു

പണ്ടൊരു ഒരു മഴയാണ് എന്നെയും നിന്നെയും

പണ്ടൊരു ഒരു മഴയാണ് എന്നെയും നിന്നെയും
ഒരു കുടക്കീഴില്‍ ചേര്‍ത്ത് നിര്‍ത്തിയത്................
നമ്മെ വേര്പിരിച്ചതും ആ മഴ തന്നെ...............
അതുകൊണ്ട് ഞാന്‍ ഓരോ മഴയിലും
നിന്റെ വരവിനായി കാത്തിരിക്കുന്നു.........
വരുമോ നീ ഒരു കുളിര്‍തെന്നലായി എന്നരുകില്‍.......
മറ്റൊരു മഴയ്ക്ക് മുന്നേ.......... ♥♥

നിന്‍ മൊഴികള്‍ ചിലപ്പോള്‍ എന്നില്‍ നിന്നും അകന്നു പോയേക്കാം.

നിന്‍ മൊഴികള്‍ ചിലപ്പോള്‍ എന്നില്‍ നിന്നും അകന്നു പോയേക്കാം.
പക്ഷെ ഞാന്‍ ആദ്യാനുരാഗത്തിന്റെ അനുഭൂതി മനസ്സിലാക്കിയത് നിന്റെ ഈ മിഴികളില്‍ നിന്നായിരുന്നു. നിന്‍ മിഴികള്‍ എന്നില്‍ നിന്നും മാഞ്ഞു പോകുകയോ അകന്നു പോകുകയോ ചെയ്യില്ല...
ഒരിക്കലും......

ആയിരം തിരി ഒന്നിച്ചു തെളിഞ്ഞാലും

ആയിരം തിരി ഒന്നിച്ചു തെളിഞ്ഞാലും
ആഗ്രഹിച്ച തിരി തെളിഞ്ഞില്ലെങ്കില്‍
അത് വലിയ ഒരു ഇരുട്ട് തന്നെയാണ്
മനസ്സിനും ജീവിതത്തിനും......!!